ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയെ കുറിച്ച്
ആര്‍എസ്‌എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് പരിഹസിച്ചു. ആക്രമണത്തിനോ യുദ്ധത്തിനോ തയ്യാറാകാന്‍ ഇന്ത്യന്‍ സൈന്യത്തിന് 6, 7 മാസമെങ്കിലും വേണമെന്നും സ്വയം സേവകര്‍ക്ക് മൂന്ന് ദിവസം മതിയെന്നും മോഹന്‍ ഭാഗവത് പരിഹസിച്ചു.ഇത്തരം ഘട്ടങ്ങളില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കാന്‍ സംഘപരിവാറുകാര്‍ തയ്യാറാണെന്നും ഭാഗവത് പ്രസംഗത്തില്‍ പറഞ്ഞു. ആര്‍മിയിലേക്ക് ഒരാളെ പരിശീലിപ്പിച്ചെടുക്കാണ്‍ കൂടുതല്‍ സമയമെടുക്കും. ആര്‍എസ്‌എസ് ശൈലിയില്‍ അത്രയും ആവശ്യമില്ല. ബിഹാറിലെ മുസര്‍പൂരില്‍ ആര്‍എസ്‌എസ് പരിപാടിയിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയതായി പ്രമുഖ മാധ്യമം റിപ്പോര്ട്ട് ചെയ്തു.ആര്‍എസ്‌എസ് തലവന്റേത് മുഴുവന്‍ ഇന്ത്യക്കാരേയും അപമാനിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മുഴുവന്‍ സൈനികരേയുമാണ് മോഹന്‍ ഭാഗവത് അപമാനിച്ചിരിക്കുന്നത്