Friday, April 26, 2024
HomeNationalപാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും

പാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും

വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദന്റെ മാതാപിതാക്കള്‍ വാഗ അതിര്‍ത്തിയിലേക്ക് അഭിനന്ദനെ സ്വീകരിക്കാന്‍ പോകും. മുപ്പതു മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ പ്രഖ്യാപനം ഉണ്ടായത്.അഭിനന്ദനെ വിട്ടുനല്‍കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ ഇതിന്മേല്‍ വന്‍ സമ്മര്‍ദമുണ്ടായിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അഭിനന്ദനെ വിട്ടുനല്‍കുന്നത് സൗഹൃതപരമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യാന്തര കരാറിന്റെ ഭാഗമായാണ് ഈ വിട്ടുനല്‍കല്‍. അഭിനന്ദന്റെ പാക്ക് കസ്റ്റഡിയിലുള്ള വീഡിയോ ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അടിപതറാതെ നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങളൊന്നും പാക്കിസ്ഥാന് കൈമാറുകയില്ലെന്ന് ധീരതയോടെ പറയുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണ്. സുരക്ഷിതമായിട്ടാണ് അഭിനന്ദന്‍ ഇന്ത്യയില്‍ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments