Friday, December 13, 2024
HomeSportsഫിഫ അണ്ടര്‍ 17 ലോകകപ്പ്; കൊച്ചിയില്‍ എട്ട് മത്സരങ്ങള്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; കൊച്ചിയില്‍ എട്ട് മത്സരങ്ങള്‍

കൊച്ചിയില്‍ എട്ട് മത്സരങ്ങള്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദികളിലെ മത്സരക്രമവും ഒഫിഷ്യല്‍ മുദ്രാവാക്യവും ഫിഫയും സംഘാടക സമിതിയും പ്രഖ്യാപിച്ചു. കൊച്ചിയില്‍ എട്ട് മത്സരങ്ങള്‍ നടക്കും. ഒരു ക്വാര്‍ട്ടര്‍ ഫൈനലും ഒരു പ്രീക്വാര്‍ട്ടര്‍ ഫൈനലും ആറ് ഗ്രൂപ്പ് മത്സരങ്ങളും. ഗ്രൂപ്പ് ഡിയിലെ അഞ്ച് മത്സരങ്ങളും ഗ്രൂപ്പ് സിയിലെ ഒരു മത്സരവുമാണ് കൊച്ചിയില്‍ നടക്കുന്നത്. ഒക്ടോബര്‍ 7, 10, 13 തീയതികളിലാണ് കൊച്ചിയിലെ ഗ്രൂപ്പ് മത്സരങ്ങള്‍. അഞ്ച് മണിക്കും എട്ട് മണിക്കുമാണ് മത്സരങ്ങള്‍. ഒക്ടോബര്‍ പതിനെട്ടിനാണ് കൊച്ചിയിലെ പ്രീക്വാര്‍ട്ടര്‍ മത്സരം. 22ന് ക്വാര്‍ട്ടര്‍ ഫൈനലും.

ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലും നവിമുംബൈയിമായി ടൂര്‍ണമെന്റ് ആരംഭിക്കും. ഫൈനല്‍ നടക്കുക കൊല്‍ക്കത്തയിലെ വിശ്വപ്രസിദ്ധ സ്റ്റേഡിയമായ സാള്‍ട്ട് ലേക്കിലാണ്. ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കൊച്ചിക്ക് പുറമെ ക്വാര്‍ട്ടര്‍ ഫൈനല്‍ വേദികള്‍. സെമിഫൈനലുകള്‍ ഗുവാഹത്തിയിലും നവി മുംബൈയിലും.

ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം ഫുട്‌ബോള്‍ ടേക്ക്‌സ് ഓവര്‍ (ഫുട്‌ബോള്‍ ഏറ്റെടുക്കുന്നു) എന്നതാണ്.
ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കുന്ന ചരിത്രപ്രധാനമായ സംഭവമായിരിക്കും ഫിഫ ലോകകപ്പെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജെയ്‌മെ യര്‍സ പറഞ്ഞു.
കളിക്കാരുടെ ആരോഗ്യം, യാത്രസൗകര്യം, കാലാവസ്ഥ, ചാമ്പ്യന്‍ഷിപ്പിന്റെ ഫോര്‍മാറ്റ്, ഭൗമഘടന, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ടൂര്‍ണമെന്റിന്റെ വേദികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അണ്ടര്‍ 17 ലോകകപ്പില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ പ്രതിനിധാനം ചെയ്ത് ഇറാന്‍, ഇറാഖ്, ജപ്പാന്‍, കൊറിയ ടീമുകള്‍. ലാറ്റിനമേരിക്ക (കോണ്‍മെബോള്‍)യില്‍ നിന്ന് ബ്രസീല്‍, പരാഗ്വെ, ചിലി, കൊളംബിയ ടീമുകള്‍. ഓഷ്യാനിയ (ഒഎഫ്‌സി) മേഖലയില്‍ നിന്ന് ന്യൂസിലാന്‍ഡ്, ന്യൂ കാലെഡോണിയ. യൂറോപ്പ്, ആഫ്രിക്ക, കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള ടീമുകള്‍ വരും ദിവസങ്ങളില്‍ യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കും.

വേദികളും മത്സരങ്ങളും

നവി മുംബൈ, ഡോ. ഡി വൈ പാട്ടീല്‍ സ്റ്റേഡിയം (സീറ്റിംഗ് 51000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 6, 9, 12), പ്രീക്വാര്‍ട്ടര്‍ (ഒക്ടോബര്‍ 18), സെമിഫൈനല്‍ (ഒക്ടോബര്‍ 25).
ന്യൂഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം (സീറ്റിംഗ് 58000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 6,9,12), രണ്ട് പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ (ഒക്ടോബര്‍ 16).
ഗോവ, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം(സീറ്റിംഗ് 19000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 7, 10, 13), രണ്ട് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 17), ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 21).

കൊച്ചി , ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം (സീറ്റിംഗ് 55000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 7, 10, 13), ഒരു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 18), ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 22).

ഗുവാഹത്തി, ഇന്ധിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം (സീറ്റിംഗ് 30000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 8,11,14), പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 17), ക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 21), സെമിഫൈനല്‍ (ഒക്ടോബര്‍ 25).
കൊല്‍ക്കത്ത, വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയം(സീറ്റിംഗ് 85000) – ആറ് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 8, 11, 14), പ്രീക്വാര്‍ട്ടര്‍ (ഒക്ടോബര്‍ 17), ക്വാര്‍ട്ടര്‍ ഫൈനല്‍ (ഒക്ടോബര്‍ 22), ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ (ഒക്ടോബര്‍ 28).

RELATED ARTICLES
- Advertisment -

Most Popular

Recent Comments