— ANI (@ANI_news) 28 March 2017
കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേന ഭീകരരുമായി ശക്തമായ ഏറ്റുമുട്ടൽ നടത്തി. ഛദൂരയിലുള്ള ദുർബുഗ് ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു സൈന്യം എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഒന്നോ രണ്ടോ ഭീകരർ അവിടെ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ നീക്കങ്ങൾ നടത്തി. ബുദ്ഗാമിൽ വച്ച് നടത്തിയ സുരക്ഷാ സേനയുടെ സൈനീക നീക്കത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ടു തദ്ദേശ വാസികൾ കൊല്ലപ്പെടുകയും ഇരുപതു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതേസമയം, പുൽവാമയിലെ ദ്രാബ്ഗാമിൽ സമീർ ടൈഗർ എന്ന ഭീകരന്റെ വീട്ടിൽനിന്ന് ഗ്രനേഡ് കണ്ടെത്തി. എന്നാൽ സുരക്ഷാ സംഘം എത്തുന്നതിനു മുൻപ് തന്നെ ഇയാൾ രക്ഷപ്പെട്ടിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഗ്രനേഡ് നിർവീര്യമാക്കി.