Friday, May 3, 2024
HomeKeralaനമ്പർ പ്ലേറ്റിലെ കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കി

നമ്പർ പ്ലേറ്റിലെ കൃത്രിമം തടയാൻ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കി

നമ്പർ പ്ലേറ്റിലെ കൃത്രിമം തടയാൻ ഏപ്രില്‍ 1 മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിര്‍ബന്ധമാക്കി.അതിസുരക്ഷാ നമ്പർ പ്ലേറ്റില്ലാത്ത പുതിയ വാഹനങ്ങള്‍ക്ക് എതിരെ ഏപ്രില്‍ 1 മുതല്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കർശ്ശന നടപടി എടുക്കും .അതിസുരക്ഷാ നമ്പർ പ്ലേറ്റ് സൗജന്യമായി ഘടിപ്പിച്ചു നല്‍കേണ്ട ചുമതല വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പർ ലഭിച്ചതിന് ശേഷം അതിസുരക്ഷാ നമ്പർ പ്ലേറ്റിനായി ഉടമ ഡീലര്‍ഷിപ്പിനെ സമീപിക്കണമെന്നാണ് നിർദ്ദേശം. ഈ നമ്പർ പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ പിന്നീട് അഴിച്ചുമാറ്റാനാകില്ല. സ്‌ക്രൂവിന് പകരം റിവെറ്റ് ഉപയോഗിച്ചാണ് ഇത്തരം പ്ലേറ്റുകള്‍ വാഹനത്തില്‍ പിടിപ്പിക്കുന്നത്. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച്‌ ഹോളോഗ്രാഫ് രീതിയിലാണ് നമ്പർ പ്ലേറ്റില്‍ അക്കങ്ങള്‍ പതിക്കുന്നത്. രജിസ്‌ട്രേഷന്‍ നമ്പർ , ലേസര്‍ വിദ്യയാല്‍ പതിപ്പിച്ച പത്തക്ക സ്ഥിര നമ്പർ , എഞ്ചിന്‍ നമ്പർ , ഷാസി നമ്പർ തുടങ്ങിയ വിവരങ്ങളും അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റില്‍ ഒരുങ്ങണം. നമ്പർ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments