മാഹി മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണം- പി എം എഫ്-പി പി ചെറിയാൻ ((ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക് .മാഹിയിലെ മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന.കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ കേരളത്തിൽ തന്നെയുള്ള വടക്കേ മലബാറിലെ കണ്ണൂരിന്റെയും കോഴിക്കോടിന്റെയും അതിർത്തി പങ്കിടുന്ന  മാഹിയിലെ പ്രവാസി മലയാളികൾക്ക് ഈ കോവിഡ് കാലത്തു പല വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് ഗൾഫിൽ കേരളത്തിലെ ജനങ്ങളെ പോലെ തന്നെ കാത്തു നിൽക്കുന്ന രോഗികൾക്കും ജോലി നഷ്ടപെട്ടവർക്കും,ഗർഭിണികൾക്കുംമറ്റു വിഷമം അനുഭവിക്കുന്നവർക്കും  നോർക്കയുടെ സേവനം ഏർപ്പെടുത്തണമെന്ന് മാഹി സ്വദേശിയായ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം , ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കാൻ, ഗ്ലോബൽ  സെക്രട്ടറി വര്ഗീസ്  ജോൺ, ഗ്ലോബൽ ട്രഷറർ  സ്റ്റീഫൻ കോട്ടയം എന്നിവർ കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയനും ബന്ധപ്പെട്ട നോർക്ക അധികാരികൾക്കും പോണ്ടിച്ചേരി മുഖ്യ മന്ത്രി വി നാരായണ സ്വാമിക്കും കത്തയച്ചു.
ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗൾഫ് രാജ്യങ്ങളിലുള്ള
മാഹിക്കാരായ പ്രവാസി മലയാളികളെ നോർകയുമായി ഇടപെട്ടു മയ്യഴിയിൽ എത്തിച്ചു കഴിഞ്ഞാൽ  മെഡിക്കൽ, ക്വാറന്റൈൻ അടക്കമുള്ള എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് മാഹിയിലെ ഡെന്റൽ കോളേജ്, ആയുർവേദ കോളേജ് എന്നീ സ്ഥാപനങ്ങളൊക്കെ മെഡിക്കൽ ക്വാറന്റൈൻ സംവിധാനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും കൂടാതെ മാഹിയിലെ മുഴുവൻ ഹോട്ടൽ മുറികളും ഉപയോഗിക്കുമെന്നും മാഹി എം ൽ എ ഡോക്ടർ. വി രാമചന്ദ്രൻ ടെലിഫോൺ സംഭാഷണത്തിൽ അറിയിച്ചു കൂടാതെ  തിരികെ എത്തുന്ന മാഹി പ്രവാസികൾക്ക് വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രി ശ്രീ. ഇ. വത്സരാജ്ഉം  വാഗ്ദാനം ചെയ്തു പ്രസ്തുത വിഷയത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള മലയാളി സംഘടനയുടെ പൂർണ പിന്തുണ മാഹിയിലെ ജനങ്ങൾക്കും, പ്രവാസികൾക്കും , സർക്കാരിനും നൽകുമെന്നും പി എം ഫ് ഗ്ലോബൽ  പ്രസിഡണ്ട് എം പീ സലീം പത്ര കുറിപ്പിൽ അറിയിച്ചു