ഡാലസ് : ഡാലസ് സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൈക്കല്‍ ജെഡ്‌ലു (MICKAEL JEDLV- 36) വിനെ 18 മാസത്തേക്ക് തടവ് ശിക്ഷയ്ക്കു വിധിച്ചതായി ഡാലസിലെ കോക്‌സ് ഓഫിസില്‍ നിന്നും അറ്റോര്‍ണി എറിന്‍ നീലി വെളിപ്പെടുത്തി.
ഏപ്രില്‍ 24 വെള്ളിയാഴ്ചയാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തതെന്ന് അറ്റോര്‍ണി പറഞ്ഞു. കേസിനാസ്പദമായ സംഭവം 2018 മേയ് 31 നാണ് ഉണ്ടായത്. ഡാലസ് സന്ദര്‍ശനത്തിനിടെ ജെ!!ഡ്‌ലു കില്‍ ട്രംപ് എന്ന പ്ലാക്കാര്‍ഡ് പിടിച്ചു, കില്‍ 3 പ്രസിഡന്റ് എന്ന് ആക്രോശിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫണ്ട് റയ്‌സറിനു അഡോള്‍ഫസ് ഹോട്ടലില്‍ എത്തുന്നതിന് 30 മിനിറ്റ് മുന്‍പായിരുന്നു സംഭവം.
ഇതിനു മുന്‍പു സോഷ്യല്‍ മീഡിയയിലും യുട്യൂബിലും ജെ!ഡ്‌ലു ട്രംപിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ട്രംപിനെ വധിക്കുന്നതിന് അവസരം കാത്തിരിക്കുകയാണ് ഡാലസ് സന്ദര്‍ശിക്കുമ്പോള്‍ എന്നതും യുഎസ് സീക്രട്ട് സര്‍വീസ് കണ്ടെത്തിയിരുന്നു.
ഈ രണ്ടു സംഭവങ്ങളും യുഎസ് സീക്രട്ട് സര്‍വീസ് ഡാലസ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷ ലഭിച്ചതും.