ഫോർട്ട് ഹുഡ്ൽ നിന്നും പട്ടാളകാരി അപ്രത്യക്ഷമായി അന്വേഷണം ഊര്ജിതപ്പെടുത്തി പോലീസ്

ഫോർട്ട് ഹുഡ് (ടെക്സാസ്) :ഫോർട്ട് ഹുഡ്  പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22 ബുധനാഴ്ച മുതൽ കാണാതായ പട്ടാളകാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്ജിതപ്പെടുത്തിയതായി ഏപ്രിൽ 27 തിങ്കളാഴ്ച മിലിറ്ററി അധികൃതർ വെളിപ്പെടുത്തി ..ഡ്യൂട്ടി  കഴിഞ്ഞു ഉച്ചക്ക് ഒരു മണിയോടെ പുറത്തിറങ്ങിയ വനേസ്സ ഗൈല്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോർട്ട് ഹുഡ് ആർമി പോസ്റ്റിന്റെ പാർകിങ്‌ലോട്ടിലാണ് അവസാനമായി കാണുന്നത്  അഞ്ചു അടി രണ്ടിഞ്ചു ഉയരവും 126 പൗണ്ടും ഉള്ള ഇവർ ബ്ലാക്ക് റ്റി ഷർട്ടാണ് ധരിച്ചിരുന്നത് .ഇവരുടെ കൈയിലുണ്ടായിരുന്ന ഫോൺ , വാലറ്റ് ,താക്കോൽ ,തിരിച്ചറിയൽ കാർഡ് എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .അഞ്ചു ദിവസമായി പോലീസും മിലിറ്ററി പേഴ്‌സണലും നടത്തിയ അന്വേഷണം ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല  ഇവരുടെ തിരോധനത്തെ കുറിച്ച്  എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർമി CID സ്പെഷ്യൽ ഏജന്റിനെയോ മിലിറ്ററി പോലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്..15000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട് .