Friday, April 26, 2024
HomeKeralaകുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാദ്ധ്യത

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാദ്ധ്യത

മിസോറാം മുന്‍ ഗവര്‍ണറും ബി.‌ജെ.പി നേതാവുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാദ്ധ്യത. മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. കുമ്മനത്തിന് നല്‍കാന്‍ സാദ്ധ്യതയുള്ള വകുപ്പുകളെ കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തി.

സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കെെക്കൊള്ളുക. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിന് നല്‍കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും വി. മുരളീധരനെയും കേന്ദ്രനേതൃത്വം പരിഗണിച്ചിരുന്നു. ഇപ്പോള്‍ കുമ്മനത്തെ കൂടാതെ ഒരാളെ കൂടി കേരളത്തില്‍ നിന്ന് പരിഗണിക്കുമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. സുരേഷ്ഗോപിയുടേയും വി.മുരളീധരന്റെയും പേരുകളാണ് പരിഗണിക്കുന്നത്.

സുരേഷ് ഗോപിക്ക് തൃശൂരില്‍ നിന്ന് ലഭിച്ച്‌ വോട്ടുകളാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണം. 2,93,822 വോട്ടാണ് അദ്ദേഹം അവിടെ നിന്നും നേടിയത്. നിലവില്‍ സുരേഷ്ഗോപിയും വി.മുരളീധരനും രാജ്യസഭ എം.പിമാരാണ്. കേരളത്തിലെ നേതാക്കള്‍ക്ക് നിന്ന് മന്ത്രിപദം നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് നേത‌ൃത്വത്തിന്റെ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് വി. മുരളീധരനെ മന്ത്രിയാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണാന്താനത്തെയാണ് അന്ന് പരിഗണിച്ചത്. ഇപ്രാവശ്യം കണ്ണാന്താനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments