Thursday, March 28, 2024
HomeUSനിഖില്‍ രാഘവിന് 2020 പ്രസിഡന്റ് ഇനവേഷന്‍ അവാര്‍ഡ്

നിഖില്‍ രാഘവിന് 2020 പ്രസിഡന്റ് ഇനവേഷന്‍ അവാര്‍ഡ്

പെന്‍സില്‍വാനിയ : ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ സീനിയര്‍ വിദ്യാര്‍ഥി നിഖില്‍ രാഘവ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ 2020 പ്രസിഡന്റ് ഇനവേഷന്‍ അവാര്‍ഡിന് അര്‍ഹനായി. 100,000 ഡോളറിന്റെ അവാര്‍ഡും 50,000 ഡോളറിന്റെ ലിവിങ്ങ് സ്‌റ്റൈഫന്റുമാണ് നിഖിലിന് സമ്മാന തുകയായി ലഭിക്കുക.

വാര്‍ട്ടണ്‍ (ണഒഅഞഠഛച) സ്കൂള്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് ആന്റ് ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ഡിസിഷ്യന്‍സ് തുടങ്ങിയ ജെറോം ഫിഷര്‍ പ്രോഗാമില്‍ വിദ്യാര്‍ഥിയാണ് നിഖില്‍.2016 ല്‍ ഗുട്ടമാനാണ് ഈ അവാര്‍ഡ് സ്ഥാപിച്ചത്. ആഗോളതലത്തില്‍ സമൂല മാറ്റം വരുത്തുവാന്‍ ഉതകുന്ന ഗവേഷണങ്ങള്‍ നടത്തുന്ന പെന്‍സില്‍വാനിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാര്‍ഡ് കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് കണക്റ്റഡ് കംപ്യൂട്ടര്‍, വെബ് ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥിച്ചു ലോകത്തിനു പകരാമാകുന്ന മാറ്റങ്ങള്‍ കൈവരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ പ്രസ് റീലിസില്‍ നിഖില്‍ പറയുന്നു.

2019 ല്‍ ഇന്‍വെന്റ് തഥദ എന്ന പ്രോജക്റ്റിന് തുടക്കം കുറിച്ചതായും അടുത്ത വര്‍ഷം കൂടുതല്‍ സീനിയര്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പ്രോജക്റ്റ് ഡെവലപ്പ് ചെയ്യുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ

RELATED ARTICLES
- Advertisment -

Most Popular

Recent Comments