Friday, May 3, 2024
HomeKeralaഅമ്മയിൽ പൊട്ടിത്തെറി; താര രാജാക്കന്മാർ മൗനവ്രതത്തിൽ

അമ്മയിൽ പൊട്ടിത്തെറി; താര രാജാക്കന്മാർ മൗനവ്രതത്തിൽ

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ താരങ്ങള്‍ പൊതുവേ അഭിപ്രായം പറഞ്ഞ് കണ്ടിട്ടുണ്ടത് തമിഴിലും ബോളിവുഡിലുമാണ്. പൊതു വിഷയം പോട്ടെ, സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ട് പോലും ഒരക്ഷരം വാ തുറന്ന് പറയാത്തവരാണ് ഭൂരിപക്ഷം വരുന്ന മലയാളം സിനിമാ താരങ്ങളും. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. അമ്മ ഭാരവാഹികള്‍ എന്ന നിലയ്ക്ക് പോലും ഇരുവരും ഒരക്ഷരം ഈ വിഷയത്തില്‍ ഉരിയാടിയിട്ടില്ല. അമ്മ പ്രസിണ്ടായ ശേഷവും മോഹന്‍ലാലിന് മൗനം തന്നെ. വിവാദം കത്തുമ്ബോള്‍ താരം പെട്ടിയും കിടക്കയുമായി കടല്‍ കടക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ച്‌ എടുത്തതിന്റെ പേരില്‍ മലയാള സിനിമാ രംഗം പൊട്ടിത്തെറിയുടെ വക്കിലാണ്. ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്നും രാജി വെച്ചു. നടിക്ക് പിന്തുണ നല്‍കിക്കൊണ്ട് രമ്യ നമ്ബീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും രാജി പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജ് ഏറ്റവും ഒടുവിലായി രംഗത്ത് വന്നിരിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments