Saturday, May 18, 2024
HomeNationalമുംബൈയിൽ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണു; 5 പേർ മരിച്ചു

മുംബൈയിൽ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണു; 5 പേർ മരിച്ചു

മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്‌കോപ്പര്‍ സര്‍വോദയ് നഗറില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. പൈലറ്റും മൂന്ന് യാത്രക്കാരും താഴെ നില്‍ക്കുകയായിരുന്ന ഒരാളുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലുള്ള രണ്ട് മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കിട്ടിയതായും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുംബൈ ഈസ്റ്റ് റീജ്യന്‍ എസിപി പറഞ്ഞു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെയാണ് ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനം തകര്‍ന്നുവീണത്. ഘാട്‌കോപ്പറിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള ഓള്‍ഡ് മാലിക് എസ്‌റ്റേറ്റിലാണ് വിമാനം തകര്‍ന്നു വീണതെന്നാണു വിവരം. ജൂഹുവില്‍ നിന്ന് പരീക്ഷണാര്‍ഥം പറയുന്നയര്‍ന്നതാണു വിമാനം. നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി.12 സീറ്റുകളുള്ള ഈ ചാര്‍ട്ടേഡ് വിമാനം ദീപക് കോത്താരിയുടെ യുഐ ഏവിയേഷന്റെ ഉടമസ്ഥതതയിലുള്ളതാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2014ല്‍ കമ്പനിക്ക് വിറ്റതാണ് വിമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments