Wednesday, December 4, 2024
HomeKeralaദിലീപിന്റെ കൈവശമുള്ള 6.67ഏക്കര്‍ റവന്യു വകുപ്പ് പിടിച്ചെടുക്കുന്നു

ദിലീപിന്റെ കൈവശമുള്ള 6.67ഏക്കര്‍ റവന്യു വകുപ്പ് പിടിച്ചെടുക്കുന്നു

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 5 ജില്ലകളിലായുള്ള ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ശക്തമായ നടപടികളാണ് റവന്യു വകുപ്പ് സ്വീകരിച്ചിരിക്കുന്നത്‌. 21.67 ഏക്കര്‍ ഭൂമിയില്‍ നിന്നും 6.67ഏക്കര്‍ വരുന്ന മിച്ചഭൂമിയാണ് തിരിച്ചുപിടിക്കുക. ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് ജില്ല കളക്ടര്‍മാര്‍ക്ക് സംസ്ഥാന ലാന്റ് ബോര്‍ഡ് നോട്ടീസ്‌ നല്‍കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ രേഖകള്‍ ലഭിച്ചതിന് ശേഷമാണ് മിച്ചഭൂമി സംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്യുന്നടക്കമുള്ള നടപടികള്‍ റവന്യുവകുപ്പ് സ്വീകരിക്കുക. കുമരകത്ത് ദിലീപിന് മുന്നേക്കര്‍ ഭൂമിയുണ്ടെന്നും മറ്റൊരു കമ്പനിക്ക് ഇത് ഭൂമി മറിച്ചുറ്റതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments