ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്തമഴക്ക് സാധ്യത

rain

ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയും ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 138.64 അടിയും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397. 74 അടിയുമാണ്.