Saturday, May 11, 2024
HomeKeralaഅറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം

അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം

യുവതീപ്രവേശം തടയാനായി ശബരിമലയില്‍ രക്തം വീഴ്ത്തി നട അടക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്‌ചയും സ്‌റ്റേഷനിലെത്തി ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ല്‍​നി​ന്നാ​ണ് അ​യ്യ​പ്പ​ധ​ര്‍​മ​സേ​നാ നേ​താ​വാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ചോ​ര​വീ​ഴ്ത്താ​ന്‍ നി​ര​വ​ധി പേ​ര്‍ ത​യാ​റാ​യി​രു​ന്നെ​ന്ന് എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബി​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​ക​ള്‍ സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കൈ ​മു​റി​ച്ച്‌ ര​ക്തം വീ​ഴ്ത്തി ശ​ബ​രി​മ​ല ന​ട​യ​ട​പ്പി​ക്കാ​ന്‍ ത​യാ​റാ​യി 20 അം​ഗ​സം​ഘം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ പ​രാ​മ​ര്‍​ശം.

ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്കേസെടുത്തത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഈശ്വര്‍ അറസ്‌റ്റിലാകുന്നത്.പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്‌റ്റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments