Monday, May 6, 2024
HomeKeralaഅനാചാരങ്ങളുടെ പഴയ കാലത്തിലേക്കു കേരളത്തെ കൊണ്ടു പോകാൻ ചിലര്‍ ശ്രമിക്കുന്നു - മുഖ്യമന്ത്രി

അനാചാരങ്ങളുടെ പഴയ കാലത്തിലേക്കു കേരളത്തെ കൊണ്ടു പോകാൻ ചിലര്‍ ശ്രമിക്കുന്നു – മുഖ്യമന്ത്രി

കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടു പോകാനാണു ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനു വന്ന മാറ്റം ഉള്‍ക്കൊള്ളണം. നാടിനെ തിരിച്ചു നടത്താന്‍ ശ്രമിക്കുന്നവരെ കാണണം. കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെ വേണം നാടിന്റെ മാറ്റങ്ങളെ പിന്നോട്ട് അടിക്കുന്നവരെ കാണാന്‍. അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറിയെങ്കിലും ചിലര്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. നിരവധി പ്രക്ഷോഭങ്ങളാണു നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളില്‍‌ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. സമൂഹത്തെ ഇന്നു പിറകോട്ടു വലിക്കാനാണു ശ്രമിക്കുന്നതെന്നും തരൂരില്‍ തോലനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ ഉദ്ഘാടനച്ചടങ്ങില്‍‌ മുഖ്യമന്ത്രി പറഞ്ഞു. അരുവിപ്പുറത്ത് ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവാണ് ആദ്യം ആചാര ലംഘനം നടത്തിയത്. ഈ സംഭവത്തോടെ ബ്രാഹ്മണ്യം വളരെയേറെ കോപിച്ചു. നിരവധി പ്രക്ഷോഭങ്ങളുടെ തുടക്കം കൂടിയായിരുന്നു ആ സംഭവം. പല അനാചാരങ്ങളും പിന്നീട് ഇല്ലാതായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments