Friday, April 26, 2024
HomeKeralaസ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്നു വിളിച്ചു പരിഹസിക്കുന്നതിന് ചുട്ട മറുപടി

സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്നു വിളിച്ചു പരിഹസിക്കുന്നതിന് ചുട്ട മറുപടി

സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്നു വിളിച്ചു പരിഹസിക്കുന്നതിന് ചുട്ട മറുപടി. ‘ഷിബു ഒരു ചിന്ത’ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരി വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്. ഷിബു എന്നാൽ ശിവ എന്നാണ് അർഥമെന്നും, അങ്ങനെ വരുമ്പോൾ അയ്യപ്പന്‍റെ അച്ഛൻ എന്ന അർഥമാണ് ഷിബു എന്ന പേരിനുള്ളതെന്നും അദ്ദേഹം കുറിച്ചു. അതേസമയം, സംഗീത സംവിധായകൻ ബിജിപാലിന്‍റേതാണ് വാക്കുകൾ എന്ന തരത്തിൽ അദ്ദേഹത്തിന്‍റെ പേരും കുറിപ്പിൽ ചേർത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഷിബു: ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്‌. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പൻറെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്‍റെ ഓരോ ലീലകൾ.

Bijibal
Music director

RELATED ARTICLES
- Advertisment -

Most Popular

Recent Comments