Sunday, May 5, 2024
HomeKeralaവാളയാര്‍ പീഡനക്കേസ് ; നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

വാളയാര്‍ പീഡനക്കേസ് ; നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച്‌ പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍.നാളെ വൈകുന്നേരം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മുതിര്‍ന്ന നേതാവ് വിഎം സുധീരന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിത്തും.

സംഭവത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് എന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെ കൈവരിയില്‍ കയറി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. മഹിളാ കോണ്‍ഗ്രസ് അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്തത്തി.

കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കേസിലെ മൂന്നാംപ്രതിയായ പ്രദീപ് കുമാന്റെ അഭിഭാഷകനായിരുന്നു രാജേഷ്. വിവാദമായതോടെ ഇയാള്‍ കേസില്‍ നിന്ന് ഒഴിഞ്ഞിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ല്യുസി ചെയര്‍മാനാക്കായിതിന് എതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഉള്‍പ്പെടെ രാജേഷിന് എതിരെ രംഗത്ത് വന്നിരുന്നു.

കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments