Friday, April 26, 2024
HomeKeralaവഴിയില്‍ വീണയാള്‍ക്ക്‌ സഹായകനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില

വഴിയില്‍ വീണയാള്‍ക്ക്‌ സഹായകനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില

വഴിയില്‍ കുഴഞ്ഞ്‌ വീണയാള്‍ക്ക്‌ സഹായകനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില. തമിഴ്‌നാട്‌ അഴകിയമണ്ഡപം സ്വദേശിയായ അരുണ്‍രാജ്‌ (50) നെയാണ്‌ പൈലറ്റ്‌ വാഹനത്തില്‍ പ്രതിപക്ഷ നേതാവ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.
ജില്ലയിലെ പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത്‌ പത്തനാപുരത്തേക്ക്‌ പോകുന്ന വഴിയില്‍ വകയാറില്‍ വച്ച്‌ ഒരാള്‍ റോഡില്‍ കുഴഞ്ഞു വീഴുന്നത്‌ പ്രതിപക്ഷനേതാവ്‌ കണ്ടു. ഉടന്‍ തന്നെ അദ്ദേഹം തന്റെ പൈലറ്റ്‌ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന്‌ കോന്നിയിലെ ആശുപത്രിയില്‍എത്തിക്കുകയുമായിരുന്നു.
അന്യസംസ്‌ഥാന തൊഴിലാളിയായ അരുണ്‍ രാജിന്‌ പ്രത്യേക പരിഗണന നല്‍കണം എന്ന്‌ ആശുപത്രി അധികൃതര്‍ക്ക്‌ പ്രതിപക്ഷനേതാവ്‌ നിര്‍ദേശം നല്‍കി. നമ്മുടെ റോഡുകളില്‍ എത്രയോ പേരാണ്‌ കുഴഞ്ഞു വീഴുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നതെന്ന്‌ ആലോചിക്കേണ്ട വിഷയമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments