ഒന്നര വര്‍ഷം മുന്‍പ് കാണാതായ ജസ്‌ന മുണ്ടക്കയത്തു കൂടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ജസ്‌നയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് . കേസ് അന്വേഷിക്കുന്ന മുപ്പതംഗ ക്രൈംബ്രാഞ്ച് സംഘം ഈ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ എന്നുള്ളതാണെന്ന വിവരം പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് നീക്കം. ജസ്നക്ക് ഒപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാര്‍ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായി ദൃശ്യങ്ങള്‍ മുണ്ടക്കയം പഞ്ചായത്തംഗങ്ങളെ കാണിച്ചു. ഈ യുവാവിനേയും സ്ത്രീയേയും, വാഹനത്തേയും തിരിച്ചറിഞ്ഞാല്‍ ജസ്നയുടെ തിരോധാനത്തിനു തുമ്പു ണ്ടായേക്കും എന്ന് നിഗമനത്തിലാണ് പൊലീസ്. വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവര്‍മാരെയും ദൃശ്യങ്ങള്‍ കാണിച്ചു. എന്നാല്‍ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിനു ലഭിച്ചില്ല. വാഹനം തിരിച്ചറിയാന്‍ ടൗണിലെ ഡ്രൈവര്‍മാര്‍ക്കും കഴിഞ്ഞില്ല. ജെസ്ന ഒളിച്ചോടിയതോ, അപ്രത്യക്ഷമായതോ, ആത്മഹത്യ ചെയ്തതോ അല്ല എന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. . എന്നാല്‍, ജസ്‌നയുടെ മൊബൈല്‍ ഫോണ്‍ എവിടെ, കാണാതായത് എവിടെ വച്ച് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ ജസ്‌നയുടെ തിരോധാനത്തില്‍ വ്യക്തതവരുത്താന്‍ സാധിക്കൂ
ജസ്‌ന;അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വഴിത്തിരിവാകുമെന്ന് പോലീസ്
RELATED ARTICLES