കോട്ടയം -കുമളി റോഡില്‍ പൊന്‍കുന്നത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഇരുപത്തിരണ്ടു വയസ്സുള്ള യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ജോര്‍ജ് തോമസ് ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
സ്ഥിരം അപകടസ്ഥലമായ ചേപ്പുംപാറ വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂർണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.