കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍ രംഗത്ത്. മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറയുന്നു.
ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് മെനു കൊടുക്കാതെ,പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്ക്. ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് ഇറച്ചിയേക്കാള്‍ നല്ലത് പ്രാണികളെ തിന്നുന്നതാണെന്ന്. ഇപ്പോള്‍ നമ്മള്‍ എല്ലാവരും ഇത് കേട്ട് ചിരിക്കും. എന്നാല്‍ ഒരു മുപ്പത് വര്‍ഷത്തിന് ശേഷം ഇതായിരിക്കും ഏറ്റവും വലിയ ബിസിനസ്സ്. അറിയാവുന്നവര്‍ക്ക് അത് മനസ്സിലാവും.. അപ്പോള്‍ ഏതെങ്കിലും സ്വാമിമാര്‍ വന്ന് അത് കഴിക്കാതെ എന്നു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും. ഇതെല്ലാം ഇങ്ങനെ ഉണ്ടായികൊണ്ടേരിക്കും.’ കമല്‍ഹാസന്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാട്ടിറച്ചി നിരോധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് കമല്‍ഹാസന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.