കേരളത്തിൽ വലിയ ജലവൈദ്യുതപദ്ധതികൾ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലവൈദ്യുതപദ്ധതികളെ കൂടുതലായി ആശ്രയിക്കാനാകില്ല. വിവാദങ്ങളെ മറന്ന് സൗരോർജ പദ്ധതികളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഏറ്റവും വില കുറഞ്ഞ വൈദ്യുതിയെ പറ്റൂവെന്ന് ചിന്തിച്ചാൽ ജലവൈദ്യുതിയെ ആശ്രയിക്കേണ്ടി വരും. കേരളത്തിന്‍റെ ഊർജാവശ്യം നിറവേറ്റാൻ അത് മാത്രം പോരാ. പുതിയ സ്രോതസുകളിലേക്ക് കടക്കേണ്ടതുണ്ടെന്നും അദേഹം കോഴിക്കോട് പറഞ്ഞു.
സമ്പൂർണ്ണവൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്.വൈദ്യുതി മന്ത്രി എംഎം മണിയെ പിണറായി പ്രശംസിക്കുകയും ചെയ്തു.