Thursday, May 2, 2024
HomeKeralaനിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ ;വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

നിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ ;വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്നത് കോഴിയിറച്ചിയിലൂടെയാണെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം.സുനില്‍കുമാറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മൂവാറ്റുപുഴ ടൗണ്‍ പൊലീസ് കേസെടുത്തു.വവ്വാലുകളില്‍ വൈറസ് കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ.ആനന്ദ് ബസു അറിയിച്ചതായുള്ള വാട്‌സാപ്പ് സന്ദേശമാണ് യുവാവ് പ്രചരിപ്പിച്ചത്. കൂടുതല്‍ പഠനം തുടരുകയാണെന്നും ഇറച്ചിക്കോഴികളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പറയുന്ന സന്ദേശം, ‘ഷെയര്‍ ചെയ്യൂ ജീവന്‍ രക്ഷിക്കൂ’ എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്ബറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.ഈ സന്ദേശത്തിനു പുറമെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ പത്രക്കുറിപ്പെന്ന വ്യാജേന മറ്റൊരു സന്ദേശവും പ്രചരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments