Thursday, May 2, 2024
HomeKeralaപൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ എം.എം മണി

പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ എം.എം മണി

പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ മന്ത്രി എം.എം മണി രംഗത്ത്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ പൊലീസ് എന്ത് ചെയ്താലും മാദ്ധ്യമങ്ങള്‍ അത് പെരുപ്പിച്ച്‌ കാണിക്കുകയാണെന്ന് മണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിക്കുമ്പോൾ കേരളത്തില്‍ എന്ത് നടന്നാലും ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പൊലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പൊലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തവരാണ് ഞങ്ങള്‍. പൊലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ ഒരേ നിലപാടാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’- മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോൾ പൊലീസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരം നടത്തിയാലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്പോൾ എവിടെയെങ്കിലും ഏതെങ്കിലും പൊലീസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്ന് എം.എം. മണി പറഞ്ഞു. ഇതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments