പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്ന സാബുവിനെ പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു വിടവുള്ള ആളാണെന്ന് പൊലീസ് സംശയിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് സാബു കസ്റ്റഡിയിലാകുന്നത്. തുടര്‍ച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലെടുത്തും അല്ലാതെയും സാബുവിനെ പൊലീസ് ചോദ്യം ചെയ്തത്.
സാബു പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നത്.
ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞശേഷം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത കേന്ദ്രത്തില്‍വച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് സാബു പിന്നീട് വെളിപ്പെടുത്തിയിരുന്നു. വട്ടോളിപ്പടിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു സാബു.