Wednesday, December 4, 2024
HomeCrimeപീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്(video)

പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്(video)


ഭര്‍ത്തവ് പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വൈക്കത്തെ ഒരു റിസോര്‍ട്ടിലെ മുറിയില്‍ നിന്നാണ് യുവതി ഫെയ്‌സ്ബുക്ക് വിഡിയോ ലൈവ് ചെയ്തിരിക്കുന്നത്.

ദില്‍ന എന്ന യുവതിയാണ് ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈവ് ചെയ്തിരിക്കുന്നത്. അന്യമതസ്ഥയായിരുന്ന തന്നെ മാതം മാറ്റിയാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനാണ് ശ്രമിക്കുന്നതെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിന്റെ വീട്ടുകാരും തന്നെ ഭീക്ഷണിപ്പെടുത്തുന്നതായി യുവതി ആരോപിക്കുന്നു. ഈ വിവാഹത്തിനുവേണ്ടി വീടുവിട്ടിറങ്ങിയ തനിക്കിനി വെറൊരു അഭയകേന്ദ്രമില്ലെന്നും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

യുവതി ഇപ്പോഴുള്ള റിസോര്‍ട്ടിലെ തന്നെ ജനറല്‍ മാനേജരായിട്ടണ് ഭര്‍ത്താവ് ജോലിചെയ്യുന്നത്. രാവിലെ ഭര്‍ത്താവ് ശരീരികമായി ഉപദ്രവിച്ചതായും ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈവ് ചെയ്യുമ്പോള്‍ മുറിക്ക് പുറത്തുനിന്ന് ഭര്‍ത്താവ് വാതില്‍ തുറക്കാന്‍വേണ്ടി ആവശ്യപ്പെടുന്നതായും യുവതി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments