Thursday, March 28, 2024
HomeNationalഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി നിറം

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി നിറം

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി പെയിന്റ്. പഴയ ബസുകള്‍ക്ക് കാവി നിറം അടിക്കുന്നതോടൊപ്പം പുതിയവയും ബിജെപിയുടെ ഇഷ്ടനിറത്തില്‍ പുറത്തിറങ്ങുകയാണ്.അഞ്ച് വര്‍ഷം കൂടുന്തോറും യുപിഎസ്‌ആര്‍ടിസി ബസുകള്‍ക്ക് പെയിന്റടിക്കുന്നത് പതിവാണ്. പൊടി പിടിച്ച് നിറം മങ്ങിയതുകൊണ്ടല്ല. ഭരണത്തിലേറുന്ന പാര്‍ട്ടി അവരുടെ കൊടിയുടെ നിറം പ്രയോഗിക്കുന്നതാണ് പതിവ്. അതായത് സര്‍ക്കാര്‍ ബസുകള്‍ക്ക് ഒരേ നിറമായിരിക്കില്ലെന്ന് ചുരുക്കം. ബസുകളില്‍ ഇത്രയേറെ നിറങ്ങള്‍ മാറി മാറി പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങള്‍ രാജ്യത്ത് വിരളമാണ്. ബിഎസ്പിയുടെ ഭരണ കാലത്ത് നീലയും വെള്ളയുമായിരുന്നു ബസിന്റെ നിറങ്ങള്‍.
സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. ബിഎസ്പി അധികാരത്തിലിരുന്നപ്പോള്‍ സര്‍വജന്‍ ഹിതായ് സര്‍വജന്‍ സുഖായ് ബസ് സര്‍വീസ് ആരംഭിച്ചു. നീലയും വെള്ളയുമായിരുന്നു നിറങ്ങള്‍. എസ് പി അധികാരത്തിലേറിയപ്പോള്‍ ലോഹ്യ ഗ്രാമീണ്‍ ബസ് സേവ തുടങ്ങി.
ചുവപ്പും പച്ചയും നിറത്തിലുള്ള ഇവയില്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനത്തിന്റെ കിഴിവുമുണ്ടായിരുന്നു. യോഗി ഭരണത്തിലിറങ്ങുന്ന കാവിക്കളര്‍ ബസിന് അന്ത്യോദയ എന്നാണ് പേര്. 50 പുതിയ ബസുകളാണ് നിരത്തിലെത്തുന്നത്. ആര്‍എസ്എസ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ പദ്ധതി. ടിക്കറ്റ് നിരക്കുകളില്‍ ഇളവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments