Monday, October 7, 2024
HomeKerala'ദിലീപേട്ടാ കുടുങ്ങി' പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം

‘ദിലീപേട്ടാ കുടുങ്ങി’ പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെ കുരുക്കിയത് പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം.’ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി ഒരു പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയയ്ക്കുകയായിരുന്നു. പൊലീസ് പിടിയിലായ ശേഷം പള്‍സര്‍ സുനി അയച്ച ഈ സന്ദേശം പ്രോസിക്യൂഷന്‍ സുപ്രധാന തെളിവായി അവതരിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിര്‍ണ്ണായക തെളിവാണിത്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചപ്പോള്‍ ഒരു പൊലീസുകാരന്റെ സഹായത്തോടെ സുനി ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം ഇവിടെ നിന്ന് അയച്ചു. തുടര്‍ന്ന് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും വിളിക്കാന്‍ ശ്രമിച്ചു. അതുകഴിഞ്ഞ് പൊലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ട് പേരെയും ബന്ധപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇയാള്‍ തന്റെ സിംകാര്‍ഡ് നശിപ്പിച്ച് കളഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. തൃശൂരിലെ ഒരു കോയിന്‍ ബോക്‌സില്‍ നിന്നാണ് ഇയാള്‍ ലക്ഷ്യയിലേക്ക് വിളിച്ചത്. എന്നാല്‍ പിന്നീട് തനിക്ക് തെറ്റുപറ്റിയെന്നും മാപ്പാക്കണമെന്നും പ്രസ്തുത പൊലീസുകാരന്‍ അന്വേഷണസംഘത്തെ എഴുതി അറിയിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇത്തരത്തില്‍ കോള്‍ ഡാറ്റാ റെക്കോര്‍ഡ്‌സ് അടക്കമുള്ള പ്രസ്തുത വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് തടസമായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments