Tuesday, September 17, 2024
HomeNationalആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാറ്റില്ലെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ തീരുമാനം വെട്ടിലാക്കിയത് നിരവധി പേരെയാണ്. സര്‍ക്കാരും ആദായനികുതി വകുപ്പും അനുവദിച്ച സമയം അവസാനിക്കാനിരിക്കെ ഓണ്‍ലൈന്‍ വഴി ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതാണ് എളുപ്പമാര്‍ഗ്ഗം. ഈ സമയത്തിനുള്ളില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദായനികുതി സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുമെന്നതാണ് നികുതി ദായകര്‍ക്ക് മുമ്പിലുള്ള വെല്ലുവിളി. നേരത്തെ ആഗസ്റ്റ് ആദ്യം സമയം 2017 ഓഗസ്റ്റ് 31 നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ച ശേഷം നികുതി സമര്‍പ്പിക്കുന്നതിന് വേണ്ടി ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 5 വരെ നീട്ടി നല്‍കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments