Sunday, April 28, 2024
HomeKeralaജില്ലയിലെ നഗരസഭകളിലെ സംവരണ വാര്‍ഡുകളായി

ജില്ലയിലെ നഗരസഭകളിലെ സംവരണ വാര്‍ഡുകളായി

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ കെ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.  പത്തനംതിട്ട നഗരസഭയിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍(സംവരണ വാര്‍ഡിന്റെ നമ്പര്‍, പേര് എന്ന ക്രമത്തില്‍): 1 (പെരിങ്ങമല), 3 (വഞ്ചിപ്പൊയ്ക), 6 (മുണ്ടുകോട്ടയ്ക്കല്‍), 11 (പേട്ട നോര്‍ത്ത്), 12 (കൈരളീപുരം), 13 (കുലശേഖരപതി), 15 (കുമ്പഴ വടക്ക്), 17 (മൈലാടുംപാറ), 18 (പ്ലാവേലി), 20 (കുമ്പഴ സൗത്ത്), 21 (കുമ്പഴ വെസ്റ്റ്), 22 (ചുട്ടിപ്പാറ ഈസ്റ്റ്), 25 (കല്ലറക്കടവ്), 30 (ടൗണ്‍ വാര്‍ഡ്), 31 (കരിമ്പനാക്കുഴി), 32 (ചുരുളിക്കോട്). പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 18 (പ്ലാവേലി), 25 (കല്ലറക്കടവ്). പട്ടികജാതി സംവരണ വാര്‍ഡ്: 4 (വെട്ടിപ്പുറം).  അടൂര്‍ നഗരസഭയിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍: 1 (മിത്രപുരം), 2 (ഇ.വി. വാര്‍ഡ്), 3 (പന്നിവിഴ), 4 (സാല്‍വേഷന്‍ ആര്‍മി), 7 (ആനന്ദപ്പള്ളി), 8(പോത്രാട്), 12 (സംഗമം), 16 (അനന്തരാമപുരം), 17 (പറക്കോട് വെസ്റ്റ്), 18 (റ്റി.ബി), 21 (കണ്ണങ്കോട്), 22 (നെല്ലിമൂട്ടില്‍പടി), 23 (അയ്യപ്പന്‍പാറ), 25 (മൂന്നാളം). പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 4 (സാല്‍വേഷന്‍ ആര്‍മി), 22 (നെല്ലിമൂട്ടില്‍പ്പടി). പട്ടികജാതി സംവരണ വാര്‍ഡ്: 13 (നേതാജി).  തിരുവല്ല നഗരസഭയിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍: 1 (മുത്തൂര്‍ നോര്‍ത്ത്), 2 (ചുമത്ര), 3 (ആറ്റുചിറ), 5 (വാരിക്കാട്), 6 (അണ്ണവട്ടം), 10 (ആമല്ലൂര്‍ ഈസ്റ്റ്), 16 (കറ്റോട്), 17 (ഇരുവള്ളിപ്ര), 20 (ആഞ്ഞിലിമൂട്), 22 (ശ്രീരാമകൃഷ്ണാശ്രമം), 23 (കുളക്കാട്), 24 (തുകലശേരി), 25 (മതില്‍ഭാഗം), 26 (കിഴക്കുംമുറി), 27 (ശ്രീവല്ലഭ), 28 (കാവുംഭാഗം), 33 (എംജിഎം), 34 (മേരിഗിരി), 36 (രാമന്‍ചിറ), 39 (മുത്തൂര്‍). പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 16 (കറ്റോട്), 22 (ശ്രീരാമകൃഷ്ണാശ്രമം). പട്ടികജാതി സംവരണ വാര്‍ഡ്: 30 (അഴിയിടത്തു ചിറ).  പന്തളം നഗരസഭയിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍: 1 (തോട്ടക്കോണം പടിഞ്ഞാറ്), 4 (മുളമ്പുഴ കിഴക്ക്), 5 (മങ്ങാരം പടിഞ്ഞാറ്), 6 (മങ്ങാരം കിഴക്ക്), 11 (കടയ്ക്കാട് കിഴക്ക്), 13 (കുരമ്പാല തെക്ക്), 14 (കുരമ്പാല ടൗണ്‍), 16 (ആതിരമല കിഴക്ക്), 19 (ഇടയാടി), 21 (തവളംകുളം തെക്ക്), 22 (ചിറമുടി), 23 (ചിറമുടി വടക്ക്), 25 (മെഡിക്കല്‍ മിഷന്‍), 26 (പന്തളം ടൗണ്‍), 27 (പന്തളം ടൗണ്‍ പടിഞ്ഞാറ്), 30 (എംഎസ്എം), 31 (ചേരിക്കല്‍ കിഴക്ക്). പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 1(തോട്ടക്കോണം പടിഞ്ഞാറ്), 21 (തവളംകുളം തെക്ക്), 22 (ചിറമുടി). പട്ടികജാതി സംവരണ വാര്‍ഡുകള്‍: 12 (കുരമ്പാല വടക്ക്), 18 (ഇടയാടി തെക്ക്), 29 (പൂഴിക്കാട് പടിഞ്ഞാറ്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments