Friday, May 3, 2024
HomeKeralaപ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾ: ശശി തരൂർ

പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾ: ശശി തരൂർ

പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ.

2018 ആഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍,​ കുട്ടനാട്,​ ആലുവ,​ പറവൂര്‍ മേഖലയില്‍ നിന്ന് ആയിരങ്ങളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.

ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മത്സ്യത്തൊഴിലാളികളുടെ സേവനത്തെക്കുറിച്ച്‌ പ്രത്യേക ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments