Tuesday, November 5, 2024
HomeNationalരാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവ് മൈക്കല്‍ ലോബോ

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവ് മൈക്കല്‍ ലോബോ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവും ഗോവ നിയസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ രംഗത്ത്. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ രാഹുല്‍ എത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു ലോബോയുടെ പുകഴ്ത്തല്‍. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഗോവക്കാര്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും പ്രശംസിക്കേണ്ടതാണ്. രാഹുലിനെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യക്കും ആവശ്യമെന്നും ലോബോ പറഞ്ഞു.അര്‍ബുദബാധിതനായ പരീക്കറെ കാണാനായി മാത്രമാണ് രാഹുല്‍ ചൊവ്വാഴ്ച ഗോവയിലെത്തിയത്. 10 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പരീക്കറെ വസതിയിലെത്തി കാണാനാണ് രാഹുല്‍ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം നിയമസഭയിലേയ്ക്ക് പുറപ്പെട്ടതിനാലാണ് അവിടെ എത്തി അദ്ദേഹത്തെ കണ്ടത്. ഇന്ത്യയിലും വിദേശത്തും ആശുപത്രികളില്‍ ചികിത്സയിലായിരുന്നപ്പോഴും തന്റെ ആരോഗ്യ വിവരങ്ങള്‍ രാഹുല്‍ പതിവായി അന്വേഷിക്കാറുണ്ടായിരുന്നുവെന്ന കാര്യം പരീക്കര്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കളോട് പങ്കുവച്ചു. പരീക്കറുടെ മകനുമായി ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ രാഹുല്‍ സമ്ബര്‍ക്കം പുലര്‍ത്തിയ കാര്യവും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് പങ്കുവച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments