മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ കോലത്തില്‍ വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് അലിഗഡില്‍ നടന്ന ചടങ്ങില്‍ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചത്.വെടിയേറ്റ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെടിയുതിര്‍ത്തതിന് ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരവും അണിയിച്ചു. രാജ്യം ഗാന്ധിജിയുടെ വേര്‍പാട് ആചരിക്കുമ്ബോള്‍ ആണ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഇത്തരം പ്രകോപന പരിപാടികള്‍ സംഘടിപ്പിച്ചത്. ഗാന്ധി കൊല്ലപ്പെട്ട ദിവസം നേരത്തെ ശൗര്യ ദിവസ് എന്നാണ് ഹിന്ദു മഹാസഭ ആചരിച്ചിരുന്നത്. കൂടെ ഗോഡ്‌സയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും മധുരവിതരണവും മുന്‍ നാളുകളില്‍ തന്നെ നടത്തി വന്നിരുന്നു. ഇതിനു പുറമെയാണ് ഗാന്ധിയുടെ കോലത്തില്‍ വെടി വയ്ക്കുന്ന പുതിയ ചടങ്ങും.
മഹാത്മഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ
RELATED ARTICLES