Monday, May 6, 2024
HomeKeralaകെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ വിഭാഗങ്ങള്‍ക്കും പുനഃസംഘടനയില്‍ പരിഗണന നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത കാട്ടിയവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ കാര്യക്ഷമത പദവികള്‍ക്ക് മാനദണ്ഡമാകുമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും വൈസ് പ്രസിഡന്റ് പദവി ഇല്ലാതാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ഭയവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ ഡി.ജി.പിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments