Friday, October 4, 2024
HomeInternationalനിരോധനം കാറ്റിൽപ്പറത്തി ഉത്തരകൊറിയ; സ്കഡ് മിസൈൽ പരീക്ഷിച്ചു

നിരോധനം കാറ്റിൽപ്പറത്തി ഉത്തരകൊറിയ; സ്കഡ് മിസൈൽ പരീക്ഷിച്ചു

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ഇ​​​​ന്ന​​​​ലെ ഹ്ര​​​​സ്വ​​​​ദൂ​​​​ര സ്ക​​​​ഡ് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ സൈ​​​​നി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. യു​​എ​​സും ഇ​​തു സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വ്യോമാക്രമണം തടയാന്‍ കഴിയുന്ന പ്രതിരോധസംവിധാനം ഉത്തരകൊറിയ വികസിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ മിസൈല്‍ പരീക്ഷണം. വോ​​​​ൺ​​​​സാ​​​​ൻ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ച്ച സ്ക​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബാ​​​ലി​​​സ്റ്റി​​​ക് മി​​​​സൈ​​​​ൽ ആ​​​​റു മി​​​​നി​​​​റ്റി​​​​ന​​​​കം 450 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച് ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചകള്‍ വ്യത്യാസത്തില്‍ ഉത്തരകൊറിയ പരീക്ഷിക്കുന്ന മൂന്നാമത്തെ ബാലിസ്റ്റിക് മിസൈലാണിത്. ഈ വര്‍ഷം 12 മത്തേതും. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ചെ​​​​ന്നെ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള അ​​​​ണ്വാ​​​​യു​​​​ധ വാ​​​​ഹ​​​​ക ഭൂ​​​​ഖ​​​​ണ്ഡാ​​​​ന്ത​​​​ര ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ല​​​​ക്ഷ്യം.

രാജ്യത്തിന്റെ പ്രത്യേക സാമ്പത്തികമേഖലയിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ ആരോപിച്ചു. 370 കിലോമീറ്റര്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മിസൈല്‍ പതിച്ചതായാണ് ജപ്പാന്റെ അവകാശവാദം. പ്രധാനമന്ത്രി ഷിന്‍സോ ആബേ സംഭവത്തെ അപലപിച്ചു. അമേരിക്കയുമായി കൂടിയാലോചിച്ച് വേണ്ട നടപടിയെടുക്കുമെന്നും ജപ്പാന്‍ അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ നടത്തുന്ന പ്രകോപനപരമായ ഇത്തരം നടപടി അപലപനീയമാണെന്ന് ആബേ മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാന്റെ അതിര്‍ത്തിയിലേക്ക് ഈ വര്‍ഷം ഉത്തരകൊറിയ പരീക്ഷിക്കുന്ന രണ്ടാമത്തെ മിസൈലാണിത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ദേശീയ സുരക്ഷാ കൌണ്‍സില്‍ വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉത്തരവിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments