Sunday, April 28, 2024
HomeNationalകല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍!

കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍!

രാഷ്ട്രപതി ഭവനില്‍ നടന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പങ്കെടുക്കും. ബുധനാഴ്ച തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ടി.എസ്. കല്യാണരാമന് പുറമേ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവല പ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കാര്‍ത്തിക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ വന്നപ്പോള്‍ ടി. എസ്. കല്യാണരാമന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ ആശംസകള്‍ കൈമാറിയിരുന്നു.

ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേരാണ് നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തുന്നത്. ചരിത്രപരമായ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തില്‍ എത്തുന്നത്. 2014ല്‍ 282 സീറ്റുകളാണ് ബി ജെ പിക്ക് കിട്ടിയതെങ്കില്‍ 2019ല്‍ അത് 303 സീറ്റായി ഉയര്‍ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments