Friday, April 26, 2024
HomeKeralaഅക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം

അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം

തിരുവനന്തപുരം നഗരത്തിലുണ്ടായ അക്രമ സംഭവങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാകവുമായി ബന്ധപ്പെട്ട കേസുകളിലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി ഗവര്‍ണ്ണര്‍ പി സദാശിവം പറഞ്ഞു. അക്രമ സംഭവങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ അറിയുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മനസിലാക്കുന്നതിനുമാണ് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചതെന്നും ഗവര്‍ണ്ണര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ സംഭവങ്ങളിലും മുഖ്യപ്രതികളെല്ലാം പിടിയിലായി. സംഘര്‍ഷം ഇല്ലാതാക്കുന്നനതിന് ബിജെപി സംസ്ഥാന പ്രസിഡന്റ്, ആര്‍എസ്എസ് ചീഫ് എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തും. അതിന് ശേഷം സമാധാനം സ്ഥാപിക്കുന്നതിന് പൊതുഅഭ്യര്‍ഥന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയേയും ഗവര്‍ണ്ണര്‍ വിളിപ്പിച്ചു. പോലീസ് സ്വീകരിച്ച നടപടികളും പ്രതികളെ അറസ്റ്റ് ചെയ്തതും ഡിജിപി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ഗവര്‍ണ്ണര്‍ വിശദീകരിച്ചു.

സിപിഐ എം കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ നടന്ന അക്രമത്തെ കുറിച്ച് കോടിയേരിയോടും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിജെപി ഓഫീസ് അക്രമം എന്നിവയെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോടും ഗവര്‍ണ്ണര്‍ വിവരങ്ങള്‍ ആരാഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments