അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്

അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി.

നോട്ടുനിരോധനം നടപ്പാക്കിയ നവംബർ എട്ടു മുതൽ നോട്ടുകൾ തിരിച്ചേൽപ്പിക്കാനുള്ള അവസാന തീയതിയായ ജൂൺ 30 വരെയാണ് ഇവ തിരിച്ചെത്തിയത്. എന്നാൽ അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല.