കെ എസ് ആര്‍ ടി സി നടത്താനിരുന്ന സമരം പിന്‍വലിച്ചു

ksrtc

ഒക്‌ടോബര്‍ രണ്ടാം തീയതി മുതല്‍ നടത്താനിരുന്ന കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. പണിമുടക്ക് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എങ്കിലും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സമര സമിതി സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്.സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകത ഗതാഗത സെക്രട്ടറി പഠിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പരിച്ചുവിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യവും പരിശോധിക്കും.തൊഴിലാളികളുടെ അപേക്ഷകള്‍ പരിശോധിച്ച്‌ എംഡി തീരുമാനമെടുക്കും. ശേഷികുന്ന പ്രശ്നങ്ങളില്‍ 17 ന് സെക്രട്ടറിതല ചര്‍ച്ച നടത്തും.