Friday, May 3, 2024
HomeNationalകര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിന് ക്ഷണം

കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിന് ക്ഷണം

കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ഒഴിവാക്കി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ക്ഷണം. സിഖ് സമുദായത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി. എന്നാല്‍ ഉദ്ഘാടനത്തിനുള്ള പാകിസ്ഥാന്റെ ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ല. വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചേ തീരുമാനമുള്ളെന്നാണ് മന്‍മോഹന്‍ സിംഗുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550-ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ ഒന്‍പതിനാണ് കര്‍താര്‍പുര്‍ ഇടനാഴി ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കായി പാക്കിസ്ഥാന്‍ തുറന്നുകൊടുക്കുന്നത്.

കര്‍താര്‍പുര്‍ ഇടനാഴിയുടെ . വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഔദ്യോഗിക ക്ഷണക്കത്ത് അദ്ദേഹത്തിന് പാക്കിസ്ഥാന്‍ ഉടന്‍ അയയ്ക്കും.’- പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ്, ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുകയാണെന്നും ഗുരുനാനാക്കിന്റെ ജന്മദിനത്തില്‍ ഇവിടേക്കെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments