Tuesday, May 7, 2024
HomeKeralaസ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിന്

സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിന്

നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിന് .രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളഎ വിലയിരുത്തുന്ന റി പ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2016-17 സമയത്തെ റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്ത് വിട്ടത്. . 77.64 സ്‌കോര്‍ ആണ് സംസ്ഥാനം നേടിയത് .ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാടാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 73.35 തമിഴ്‌നാടിന്റെ സ്കോര്‍. ഹരിയാന (69.54) ആണ് തൊട്ടുപിന്നില്‍. കഴിഞ്ഞ തവണ എട്ടാമതായിരുന്ന ഹരിയാനയാണ് അഞ്ച് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഇത്തണവണ മൂന്നാമത് എത്തിയത്. ഏഴാമതെത്തിയ ഒഡിഷയാണ് ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ വിലയിരുത്തിയാണ് നിതി ആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയ്യാറാക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയുക, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് നിതി ആയോഗ് ഇതുവഴി ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments