Tuesday, November 12, 2024
HomeKeralaശബരിമലയെച്ചൊല്ലി കഠിനമായ ഉടക്ക് ; പ്രതിപക്ഷ ബഹളം മൂലം നിയമസഭ പിരിഞ്ഞു

ശബരിമലയെച്ചൊല്ലി കഠിനമായ ഉടക്ക് ; പ്രതിപക്ഷ ബഹളം മൂലം നിയമസഭ പിരിഞ്ഞു

ശബരിമലയെച്ചൊല്ലി കഠിനമായ ഉടക്ക് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു.ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഭ നിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

ദീര്‍ഘനേരം ശബരിമല വിഷയം ചര്‍ച്ച ചെയ്തതാണെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലി ചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തുടര്‍ന്നും പ്രതിപക്ഷം നടുത്തളത്തില്‍ ബഹളം വച്ചതോടെ സഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു.

പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും എല്ലാ സീമകളും ലംഘിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത് മൂന്നാം ദിവസമാണ് ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments