പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ കേന്ദ്രം കേരളത്തിന് 2500 കോടി രൂപ കൂടി സഹായം നൽകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പ്രസ്തുത തീരുമാനമെടുത്തത്. എന്നാൽ മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുവാൻ കഴികയുള്ളു .ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി മാറുമെന്നാണ് വിവരം. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു . കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ പ്രധാനമന്ത്രി വേണ്ട രീതിയില്‍ പരിഗണന നല്‍കിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ കേന്ദ്രം 2500 കോടി രൂപ കൂടി സഹായം നൽകും
RELATED ARTICLES