ശബരിമലയിലും എരുമേലിയിലുമായി 2,980 പൊലീസുകാർ

ശബരിമലയിലും എരുമേലിയിലും പുതിയ പൊലീസ് ബാച്ച് ഡിസംബർ 29നു ചുമതലയേറ്റു . പമ്പയിൽ എട്ടു ഡിവൈ.എസ്.പി.മാരെയും 18 സി.ഐ.മാരെയും 80 എസ്.ഐ., എ.എസ്.ഐ.മാരെയും 960 പൊലീസുകാരെയും 13 വനിതാ പൊലീസുകാരെയും നിയോഗിച്ചു. സന്നിധാനത്ത് 12 ഡിവൈ.എസ്.പി.മാരും 30 സി.ഐ. മാരും 100 എസ്.ഐ., എ.എസ്.ഐ.മാരും 1,325 പൊലീസുകാരുമാണുള്ളത്. എരുമേലിയിൽ ഒരു ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ആറു സി.ഐ.മാരും 63 എസ്.ഐ., എ.എസ്.ഐ.മാരും 358 പൊലീസുകാരും ആറു വനിതാ പൊലീസുകാരും സുരക്ഷാ ജോലിക്ക് ഉണ്ടാകും.