ശബരിമലയിൽ 15.64 കോടി രൂപയുടെ വർദ്ധന : പ്രയാർ ഗോപാലകൃഷ്ണൻ

Sabarimala

ശബരിമലയിലെ മണ്ഡലകാലത്തെ വരുമാനത്തിൽ  ഇത്തവണ  15.64 കോടി രൂപയുടെ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് മൊത്തം വരുമാനം 136,73,97,296 രൂപയായിരുന്നത് ഈ വർഷം 152,38,34,268 കോടി രൂപയായി വർധിച്ചു. 15,64,36,972 രൂപയുടെ വർധന ഉണ്ടായതായി അദ്ദേഹം അറിയിച്ചു.