ഷാര്‍ജ: അജ്മാനില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ ബുസ്താന് സമീപമുള്ള ഒരു ബഹുനില പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് സംവിധാനത്തിലാണ് സംഭവം. 22 വയസുള്ള ആഫ്രിക്കന്‍ വംശജനാണ് മരിച്ചത്.
പാര്‍ക്കിംഗിനിടെ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ വാഹനം താഴേക്ക് പതിക്കാതിരിക്കുന്നതിന് വേലിയും മതിലും ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തകര്‍ത്ത് കാര്‍ താഴെ വീഴുകയായിരുന്നു. നിര്‍മാണവസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയാണ് അപകടത്തിനിടയാക്കിയതെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവയുടെ ഗുണനിലവാരത്തെ കുറിച്ച് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സമാനമായ അപകടം കഴിഞ്ഞ വര്‍ഷം അബുദബിയില്‍ സംഭവിച്ചിരുന്നു. 54 വയസുള്ള ഒരു യൂറോപ്യന്‍ വനിതയാണ് അന്ന് മരിച്ചത്.
മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു
RELATED ARTICLES