പുതുതവത്സരാഘോഷങ്ങളോടനുബന്ധിച്ച് നാർക്കോട്ടിക് കൺട്രാൾ ബ്യൂറോ നടത്തിയ പരിശോധനയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. ഡൽഹി, ജെ.എൻ.യു, അമിറ്റി സർവകലാശാലകളിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഡൽഹിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. 1.14കിലോ കഞ്ചാവും മൂന്ന് എൽ.എസ്.ഡി ബ്ലോട്ട് പേപ്പറുകളും പിടിച്ചെ ടുത്തു. ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലും പരിസരത്തുമായി നടക്കുന്ന പുതുവത്സരാഘോഷത്തിൽ വിതരണം ചെയ്യുന്നതിനാണ് ഇവയെന്നാണ് കരുതുന്നത്.