ഇട്ടിയപ്പാറ സെന്റ് മേരീസ് കുരിശുപള്ളി അങ്കണത്തിൽ 50 -മത് സുവിശേഷമഹായോഗം സമാപിച്ചു

റാന്നി : ഇട്ടിയപ്പാറ സെന്റ് മേരീസ് കുരിശുപള്ളി അങ്കണത്തിൽ  ജനുവരി 22  മുതൽ  നടന്നു വന്ന ക്നാനായ കൺവെൻഷന്റെ ഭാഗമായ 50 -മത്  സുവിശേഷമഹായോഗം സമാപിച്ചു.  ഞായറാഴ്ച്ച  വൈകിട്ട് ഏഴിന്  ജൂബിലി സമാപന സന്ദേശം ക്നാനായ റാന്നി മേഖലാധിപൻ  അഭിവന്ദ്യ കുറിയാക്കോസ് മാർ  ഈവാനിയോസ് മെത്രാപ്പോലീത്താ നൽകി. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഭവനദാന പദ്ധതിയുടെ ഉദ്ഘാടനം  ഭക്ഷ്യ സിവിൽ സർവീസ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. തുടർന്ന് ധ്യാനപ്രസംഗം വെരി റവ . പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പനടത്തി . ധ്യാനയോഗത്തെ തുടർന്ന് സമ്മാനദാനം നടന്നു. കൺവൻഷന്റെ ആദ്യകാല നടത്തിപ്പുകാരേയും സീനിയർ വൈദീകരേയും ആദരിച്ചു. വിവിധ ദിവസങ്ങളിലായി റവ. ഫാ. ജേക്കബ് നടയിൽ,  വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, റവ. ഫാ. റോയി കട്ടച്ചിറ,  റവ. ഫാ. ഷമ്മി ഇരമംഗലത്തു,  റവ. ഫാ. കുര്യാൻ  വടക്കേപ്പറമ്പിൽ,  റവ. ഫാ.  അരുൺ സി. എബ്രഹാം നല്ലില, റവ. ഫാ. എ. പി. ജേക്കബ് ആഞ്ഞിലിമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. ആർച്ച്‌ ബിഷപ്പ് അഭിവന്ദ്യ കുരിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത, അഭിവന്ദ്യ ഗീവർഗീസ് മാർ ബർണബാസ്‌ മെത്രാപ്പോലീത്ത, കല്ലിശ്ശേരി മേഖലാധിപൻ അഭിവന്ദ്യ കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത  എന്നിവർ വിവിധ ദിവസങ്ങളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കൺവെൻഷൻ കമ്മറ്റി പ്രസിഡന്റ് റവ. ഫാ. രാജൻ കുളമടയിൽ , ട്രഷറർ പ്രൊഫ. എം. സി. കോര, സെക്രട്ടറി പി. ജി. പുന്നൂസ് പുരക്കൽ എന്നിവർ പ്രവർത്തങ്ങൾക്ക്  നേതൃത്വം നൽകി.