ചായക്കടയിലും ഊര്‍ജവിപ്ലവം

ചായക്കടയിലും ഊര്‍ജവിപ്ലവം

ഊര്‍ജപ്രതിസന്ധി ചര്‍ച്ചാ വിഷയമാകുമ്പോള്‍ നാട്ടു വര്‍ത്തമാനങ്ങള്‍ക്ക് പ്രധാനകേന്ദ്രമാകുന്ന ചായക്കടകളിലെ ഊര്‍ജ നഷ്ടത്തിലേക്ക് ശ്രദ്ധതിരിക്കുകയാണ് കുട്ടിശാസ്ത്രഞ്ജര്‍. തിരുവനന്തപുരം ഡിവിഎംഎന്‍എംഎംഎച്ച് എസ്എസിലെ വിദ്യര്‍ഥികളായ മാളവിക, ആര്‍ച്ച, അനുജ, അക്ഷയ്, വിനീത് എന്നിവരാണ് ഇന്ധനനഷ്ടം പരിഹരിക്കാന്‍ പുതിയ ഘടന രൂപികരിച്ചത്. ചായക്കടകളില്‍ 51.79 ശതമാനം എല്‍പിജി ഇന്ധനമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ സമയവും തിളച്ചു കൊണ്ടിരിക്കുന്ന ഇത്തരം ബോയിലറുകളില്‍ നിന്ന് ഉണ്ടാകുന്ന ഊര്‍ജ നഷ്ടം കുറയ്ക്കുവാന്‍ അഞ്ച് പരിക്ഷണങ്ങളാണ് കുട്ടികള്‍ നടത്തിയത്. ഈ പരീക്ഷണം നിരിക്ഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തിയത് വളരെ വലിയ തോതില്‍ ബോയിലറുകളിലൂടെയുള്ള ഊര്‍ജ്ജനഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ്. ബോയിലറുകളുടെ താഴത്തെ വെള്ളത്തേക്കാള്‍ ചൂട് കൂടുതല്‍ മുകള്‍ ഭാഗത്താണ്. അതിനാല്‍ താഴെ നിന്നും ചൂടു വെള്ളം എടുക്കുന്നത് ഒഴിവാക്കി പകരം മുകളില്‍ നിന്ന് നേരിട്ട് എടുക്കുവാന്‍ പൈപ്പ് ഉപയോഗിക്കുക. ചൂടുവെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജനഷ്ടം പരിഹരിക്കാന്‍ ബോയിലറിന്റെ താഴേക്ക് വെള്ളം എത്തുന്ന രീതിയില്‍ വശത്ത് മറ്റൊരു പൈപ്പ് ഘടിപ്പിക്കുക. ഇത്തരം രീതിയിലൂടെ ചായക്കടകളില്‍ ഉണ്ടാകുന്ന ഇന്ധനനഷ്ടം പരിഹരിക്കാന്‍ സാധിക്കും.